കെഎൻഎസ്എസ് നെലമംഗല കരയോഗം ഉദ്ഘാടനവും സ്ഥാപക ദിനാചരണവും

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) 43-മത് സ്ഥാപക ദിനാചരണവും നെലമംഗല കരയോഗം ഉദ്ഘാടനവു. ജൂണ്‍ 8ന് രാവിലെ 10 ന് ബിന്നമംഗലയിലെ ആശ്രം ആര്‍ച്ച് ബിജിഎസ് മെയ്ന്‍ റോഡിനു സമീപത്തുള്ള മുക്തിനാദേശ്വര സമുദായ ഭവനത്തില്‍ നടക്കും.

കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ് കരയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാതൃ കരയോഗം ദാസറഹള്ളി കരയോഗം പ്രസിഡന്റ് ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍ കെഎന്‍എസ്എസ് പതാകയും, സര്‍ട്ടിഫിക്കറ്റും കൈമാറും. ജോയിന്റ് ട്രഷറര്‍ എം പി പ്രദീപന്‍, ദാസറഹള്ളി കരയോഗം സെക്രട്ടറി സി എന്‍ വേണുഗോപാലന്‍, നിയുക്ത നെലമംഗല കരയോഗം വൈസ് പ്രസിഡന്റ് ബിനു ദാസ് പിള്ള, സെക്രട്ടറി കെ ആര്‍ സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കെഎന്‍എസ്എസിന്റെ 43 മത് സ്ഥാപന വാര്‍ഷിക ആഘോഷങ്ങളും, അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7337699071, 9481902771

 

Leave a Reply

Your email address will not be published. Required fields are marked *