പന്നിക്കെണിയില്‍പ്പെട്ട് 15കാരൻ മരിച്ച സംഭവം; രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

മലപ്പുറം: വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. മുഖ്യപ്രതി വിനീഷ്, സഹായി കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പോലീസ് കേസെടുത്തിരുന്നു.

ബിഎന്‍എസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.‌ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരുക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : 15-year-old dies after being caught in pig trap; Two suspects in custody

Leave a Reply

Your email address will not be published. Required fields are marked *