രാജ്യത്തെ കോവിഡ് കേസുകള്‍ 6000 കടന്നു. 6133 ആക്ടീവ് കേസുകള്‍ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള് സംഭവിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള് രേഖപ്പെടുത്തി. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയില്‍ രണ്ടു മരണവും തമിഴ്നാട്ടില്‍ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2022-ല്‍ ഇന്ത്യയില്‍ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.
TAGS : COVID
SUMMARY : Covid cases in the country cross 6000