വെള്ളക്കെട്ട് മാറി; കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും

ആലപ്പുഴ: വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെ കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകള്‍ തുറന്നിരുന്നില്ല.

വെള്ളം ഇറങ്ങിയതോടെ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്കൂളുകള്‍ വൃത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കുട്ടനാട്ടിലെ പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പല ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കിടെ വെള്ളമിറങ്ങിയ സ്ഥലത്തെ പ്രഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരുന്നെങ്കിലും സ്കൂളുകള്‍ക്ക് അവധിയായിരുന്നു.

TAGS : LATEST NEWS
SUMMARY : Waterlogging has receded; schools in Kuttanad taluk will open tomorrow

Leave a Reply

Your email address will not be published. Required fields are marked *