കാട്ടുപന്നിയുടെ ആക്രമത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: പാലോട് കാട്ടുപന്നിയുടെ ആക്രമത്തില്‍ രണ്ടു പേർക്ക് പരുക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരുക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് രണ്ടുപേരും. ശനിയാഴ്ച അതിരാവിലെ ആണ് സംഭവം. ഇവർ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറില്‍ യാത്ര ചെയ്തു റബ്ബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു.

പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച്‌ ഇവർ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭർത്താവ് ജോസ് പുറകില്‍ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഗ്ലോറിയുടെ നില ഗുരുതരമാണ്. മുഖത്തും കഴുത്തിനും ഗുരുതര പരുക്കേറ്റ ഗ്ലോറി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

TAGS : LATEST NEWS
SUMMARY : Two people injured in wild boar attack

Leave a Reply

Your email address will not be published. Required fields are marked *