തിരുവനന്തപുരം: സർക്കാർ സ്കൂളുകള്‍ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി.ശിവൻകുട്ടി. കണ്ണൂരില്‍ ചില പ്രശ്നങ്ങളുണ്ടെന്നും സർക്കാർ അറിയാതെ സ്കൂളുകള്‍ പൂട്ടാനാവില്ലെന്നും മന്ത്രി. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഏതെങ്കിലും സ്കൂള്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ അത് തുറക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികള്‍ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലയില്‍ എട്ട് എയ്ഡഡ് സ്കൂളുകള്‍ പൂട്ടിയതിനോടാണ് മന്ത്രിയുടെ പ്രതികരണം. എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയശേഷം കണ്ണൂർ ജില്ലയില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതു വിദ്യാലയങ്ങളാണെന്ന വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂട്ടുവീണതില്‍ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്.
പത്തിലധികം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വിദ്യാർഥികള്‍ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ചു പൂട്ടിയത്. അധ്യാപക നിയമനങ്ങള്‍ക്ക് സർക്കാർ അംഗീകാരം നല്‍കാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.
TAGS : V SHIVANKUTTY
SUMMARY : Government schools in Kannur are being closed, says Minister V. Sivankutty