തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി രംഗത്തെത്തി. പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കൂടി പരിശോധിക്കണമെന്നും, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ മാസ്ക് ധരിക്കണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.
ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവർക്ക് ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണം. കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാർഡില്‍ പാർപ്പിക്കണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു. ഇതിനിടെ, രാജ്യത്താകെയുള്ള കോവിഡ് കേസുകള്‍ നാലായിരം കടന്നു. രാജ്യത്താകെ കേസുകള്‍ 4026 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേർ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.
TAGS : COVID
SUMMARY : Covid cases rise; Health Department issues guidelines