കൊച്ചി: മാറമ്പിള്ളി പാലത്തില്‍ നിന്ന് പെരിയാറില്‍ ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ വീട്ടില്‍ സുമയാണ് മരിച്ചത്. കഴിഞ്ഞ 31-ന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുമയുടെ ചെരിപ്പുകള്‍ പാലത്തിനു സമീപം കണ്ടെത്തി.
ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ അഗ്നിരക്ഷാസേനയും കോതമംഗലം സ്‌കൂബ ടീമും ജൂണ്‍ ഒന്നിന് പെരിയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും സുമയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചയോടെ ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം പുഴക്കടവില്‍ പൊങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Body of missing 18-year-old girl found in river in Perumbavoor