കൊച്ചി: കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലില്‍ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാൻസാനിയൻ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തില്‍ വെച്ചായിരുന്നു സംഭവം. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ, അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥൻ കൊച്ചിയില്‍ എത്തിയത് എന്നാണ് വിവരം.
തേവര പാലത്തില്‍ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. പരിശീലനത്തിൻറെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാർത്ത. നേവിയും ഫയർഫോഴ്സും രണ്ട് ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
TAGS : LATEST NEWS
SUMMARY : Body of Tanzanian sailor missing after being swept away in Kochi found