തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐ.ബി ഉദ്യോഗസ്ഥയുടെ ഫോണിന്റെ പാസ്വേഡ് പോലീസിന് ലഭിച്ചു. പ്രതി സുകാന്താണ് പാസ്വേഡ് പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലില്‍ പാസ്വേഡ് അറിയാമെന്ന് സുകാന്ത് സമ്മതിക്കുകയായിരുന്നു. കേസിലെ പ്രധാന തെളിവുകള്‍ ഈ ഫോണിലുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സുകാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷുമായി പൊലീസ് കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി. സുകാന്ത് താമസിച്ചിരുന്ന നെടുമ്പാശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു തെളിവെടുപ്പ്. തിരുവന്തപുരത്ത് നിന്നുള്ള പോലീസ് സംഘമാണ് സുകാന്തുമായി നെടുമ്പാശ്ശേരിയില്‍ എത്തിയത്.
TAGS : LATEST NEWS
SUMMARY : IB officer’s death; Police get password of woman’s phone