ബെംഗളൂരു: കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് കമല്ഹാസൻ. പരാമർശങ്ങള്‍ ദുരുദ്ദേശ്യത്തോടെ അല്ലെന്നും അതിനാല്‍ മാപ്പ് പറയാൻ തയ്യാറല്ലെന്നും താരം ഹൈക്കോടതിയെ അറിയിച്ചു. പുതിയ ചിത്രമായ തഗ് ലൈഫ് കർണാടകയില്‍ ഉടൻ റിലീസ് ചെയ്യുന്നില്ലെന്നും കമല്‍ഹാസന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു
കമല്‍ഹാസന്റെ പരാമർശങ്ങളില്‍ കർണാടക ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് മാപ്പ് പറയുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ മാപ്പ് പറയാനില്ലെന്ന നിലപാടാണ് കമല്ഹാസൻ സ്വീകരിച്ചത്. തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിനായി കാത്തിരിക്കാൻ തയ്യാറാണെന്നും കമല്‍ അറിയിച്ചു.
തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സുമായി കൂടുതല്‍ ചർച്ചകള്‍ക്ക് സമയം അനുവദിക്കുന്നതിനായി ഒരാഴ്ചത്തെ അവധി അനുവദിക്കണമെന്നും നിർമാതാക്കളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിച്ച ഹൈക്കോടതി കേസ് അടുത്ത വാദത്തിനായി ജൂണ്‍ 10ലേക്ക് മാറ്റി.
TAGS : KAMAL HAASAN
SUMMARY : Kamal Haasan won’t apologize; Thug Life won’t be released in Karnataka for now