ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് കർണാടക ഇന്റലിജൻസ് മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയെയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സർക്കാർ നടപടി. ജൂൺ 4ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് വിജയാഘോഷത്തിനിടെ നടന്ന സംഭവത്തിൽ പൊതുജന സമ്മർദ്ദവും പ്രതിഷേധവും വർദ്ധിച്ചതിനെ തുടർന്നാണിത്. അപകടത്തിൽ 11 പേരാണ് മരിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ), സ്റ്റേഷൻ ഹൗസ് ഓഫീസർ, പോലീസ് ഹൗസ്മാസ്റ്റർ, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ ഇൻചാർജ് എന്നിവരെ വ്യാഴാഴ്ച തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
TAGS: RCB | BENGALURU | KARNATAKA
SUMMARY: karnataka intelligence chief transferred amid chinnaswamy row