തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9,090 രൂപയായി. ഒരു പവൻ സ്വർണത്തിന് 72,720 രൂപ നല്‍കണം. കേരളത്തില്‍ സമീപ ദിവസങ്ങളില്‍ സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമാണ് ഉയർന്നത്. ഔണ്‍സിന് 3,361 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഉയർന്ന് 3,384.20 ഡോളറായി ഉയർന്നു. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വർണവിലയെ സ്വാധീനിക്കും.
TAGS : GOLD RATE
SUMMARY : Gold rate is increased