ബെംഗളൂരു: സമന്വയ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറ ഹള്ളി ഭാഗ് ഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സമന്വയ കേന്ദ്ര സമിതി ട്രഷറര്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവപ്രസാദ് ദാസറഹള്ളി ഭാഗ് സെക്രട്ടറി പ്രശോഭിന് ആദ്യ വൃക്ഷ തൈ നല്കി പരിപാടിഉദ്ഘാടനം ചെയ്തു.
സ്ഥാനീയ സമിതി സെക്രട്ടറി ജിതേന്ദ്ര, പ്രസിഡണ്ട് ഗോപാലകൃഷ്ണന്, മുന്‍ പ്രസിഡന്റ് ദേവന് ദാസറഹള്ളി ഭാഗ് ട്രഷറര്‍ സുനില്‍, ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണന്, സുനില്‍ രാജ്, പണിക്കര്‍, അനൂപ് പദ്മ ദേവന്, ഷൈനി എന്നിവര്‍ പങ്കെടുത്തു.