വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരുക്ക്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. വാഹനാപകടത്തിലാണ് മരണം. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. അപകടം നടന്നയുടൻ പരുക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ.

ഷെെനിന്‍റെ കെെയ്ക്കാണ് പരുക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *