ന്യൂഡല്‍ഹി: യാത്രക്കാർക്കായി പുത്തൻ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രാലയം. സ്വറെയിൽ’(‘SwaRail’) എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്വാറെയിൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഓൾ ഇൻ വൺ ആപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ആപ്പിൽ ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. മാത്രമല്ല, ഭക്ഷണവും ആപ്പിലൂടെ ഓർഡർ ചെയ്യാം എന്നതാണ് സവിശേഷത.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് ആപ്പ് പുറത്തിറക്കുന്നത്. ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് ലഭ്യമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.ന്ത്യയിൽ തന്നെയാണ് സ്വാറെയിൽ ആപ്പ് ഡെവലപ്പ് ചെയ്തെടുത്തത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് ഡെവലെപ്പ് ചെയ്തെടുത്തത്. നേരത്തെ ഉണ്ടായിരുന്നു ഐആർസിടിസി ആപ്പിൽ ട്രെയിൻ ടിക്കറ്റ് ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല.