കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കാനൊരുങ്ങി റാപ്പർ വേടൻ. മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസില്‍ ജാമ്യം നല്‍കിയ ഘട്ടത്തില്‍ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നതിനാല്‍ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയില്‍ റാപ്പർ വേടൻ ആവശ്യപ്പെടും.
അതേസമയം തനിക്കെതിരെ ആർഎസ്‌എസ് വേട്ടയാടല്‍ തുടരുകയാണെന്നും വേടൻ പറഞ്ഞു. പക്ഷെ ആർഎസ്‌എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി തോല്‍ തിരുമാവളവൻ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും റാപ്പർ വേടൻ കൊച്ചിയില്‍ പ്രതികരിച്ചു.
TAGS : LATEST NEWS
SUMMARY : Foreign program; Vedan moves court seeking relaxation in bail conditions in Pulipallu case