യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ യാർഡ് നവീകരണം, ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസുകളിൽ പുന:ക്രമീകരണം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള രണ്ടു ട്രെയിൻ സർവീസുകളില്‍ പുന:ക്രമീകരണം ഏര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ റെയില്‍വേ. എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട്  ട്രെയിനുകളുടെ പുറപ്പെടുന്നതും എത്തിച്ചെരുന്നതുമായ സ്റ്റേഷനുകളിലാണ് താത്കാലികമായി മാറ്റം വരുത്തിയിരിക്കുന്നത്. ഈ ട്രെയിനുകള്‍  ഓഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ രണ്ടു ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നതും ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ ആയിരിക്കും.

എറണാകുളം കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ് (12678) ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ കാര്‍മലരാം വഴി ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തിച്ചേരും. കെഎസ്ആർ ബെംഗളൂരു എറണാകുളം എക്സ്പ്രസ്സ് (12677) ഓഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ രാവിലെ 6 30ന് ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നും പുറപ്പെടും. ഈ ദിവസങ്ങളിൽ കെഎസ്ആർ ബെംഗളൂരു, കണ്ടോൺമെന്റ് എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കും.

മംഗളൂരു വഴി കണ്ണൂരിലേക്കലുള്ള കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ യശ്വന്തപുരം, ഹെബ്ബാൾ, ബാനസവാഡി വഴി, ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ്സ് (16511) രാത്രി എട്ടിന് ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടും. ഈ ദിവസങ്ങിളില്‍ കെഎസ്ആർ ബെംഗളൂരു സ്റ്റോപ്പ് ഒഴിവാക്കും..

 

Leave a Reply

Your email address will not be published. Required fields are marked *