യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്തു; പിന്നാലെ യുവാവ് തൂങ്ങിമരിച്ചു

പത്തനംതിട്ട: കുമ്പഴയില്‍ ലോഡ്‌ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതില്‍ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. മൂന്നരയോടെയാണ് മുഹമ്മദ് സൂഫിയാൻ കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായി കുമ്പഴയിലെ ഹോട്ടലില്‍ മുറിയെടുത്തു.

രാത്രി ഏഴരയോടെ ഇവർ തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് യുവതി ടോയ്‌ലറ്റില്‍ പോയ സമയത്താണ് യുവാവ് തൂങ്ങിമരിച്ചത്. ടോയ്‌ലറ്റില്‍ നിന്ന് ഇറങ്ങിവന്ന യുവതിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ പത്തനംതിട്ട പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

TAGS : LATEST NEWS
SUMMARY : Young man hangs himself after sharing a room with young woman in lodge

Leave a Reply

Your email address will not be published. Required fields are marked *